ഗുരുവായൂർ: ഗുരുവായൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സി.എച്ച് റഷീദിനെ പ്രഖ്യാപിച്ചു. നിലവിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റാണ് റഷീദ്. 2006 ൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ വി അബ്ദുൽ ഖാദറിനോട് 12309 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

