Tuesday, March 17, 2026

‘ഇന്ദിരാ ഗാന്ധി ഫൗണ്ടേഷൻ’; ഗുരുവായൂരിൽ പുതിയ സംഘടന രൂപീകൃതമായി

ഗുരുവായൂർ: ഗുരുവായൂരിലെ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവർത്തനം ആരംഭിക്കുന്നതിനായി ഇന്ദിരാ ഗാന്ധി ഫൗണ്ടേഷൻ രൂപീകരിച്ചു. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ ചേർന്ന ഇന്ദിരാ ഗാന്ധി ഫൗണ്ടേഷൻ രൂപീകരണ യോഗം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ രഞ്ജിത്ത് പാലിയത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ ട്രഷറർ വിജയകുമാർ അകമ്പടി, നഗരസഭാ കൗൺസിലർ എ.വി ഉണ്ണികൃഷ്ണൻ, കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ പി.കെ ജോർജ്ജ്, ബാബു സോമൻ, പി.കെ ഷനാജ്, പിന്റോ നീലംകാവിൽ, ശശിധരൻ അകമ്പടി എന്നിവർ സംസാരിച്ചു. 

ഫൗണ്ടേഷൻ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചെയർമാൻ: രഞ്ജിത്ത് പാലിയത്ത് 

കൺവീനർ: ഷനാജ് പി.കെ 

വൈസ് ചെയർമാൻമാർ: കെ.സി സുമേഷ്

ശ്രീനാഥ് മേലേടത്ത്

ജോയിന്റ് കൺവീനർമാർ: കൃഷ്ണപ്രസാദ് എ

ശ്രീനാഥ് പൈ

ട്രഷറർ: മെൽവിൻ ജോർജ്ജ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments