ചാവക്കാട്: വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ ഉത്സവാഘോഷ കമ്മിറ്റികളുടെയും ഫോറസ്റ്റ് അധികൃതരുടെയും യോഗം ചേർന്നു. ഫോറസ്റ്റ് കൺസർവേറ്റർ അനിൽകുമാർ വിവിധ പൂരാഘോഷ കമ്മിറ്റികൾക്ക് മാർഗ്ഗനിർദേശങ്ങൾ നൽകി. നാട്ടാന പരിപാലന ചട്ടം അനുസരിച്ച് ആനകളെ നിർത്തണമെന്ന് നിർദ്ദേശിച്ചു. യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ആർ രമേശ് സ്വാഗതം പറഞ്ഞു. ട്രഷറർ എ.എ ജയകുമാർ, വാക്കയിൽ മുരളീധരൻ, എ.എസ് രാജൻ, കെ.എസ് അനിൽകുമാർ, വിവിധ പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വാഴ്ച ക്ഷേത്രത്തിൽ ഉത്സവം ആഘോഷിക്കും. രാത്രി എട്ടിന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ ഇരുപതോളം തലയെടുപ്പുള്ള ഗജവീരന്മാർ അണിനിരക്കും.

