Friday, February 6, 2026

ബാൻ്റ് മേളവും ഫാൻസി വെടിക്കെട്ടും; മണത്തലയിൽ ഞായറാഴ്ച ആഘോഷ രാവ്

ചാവക്കാട്: മണത്തല നേർച്ചയുടെ ഭാഗമായി ടീം വർണ്ണ മഴയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടി ഫെബ്രുവരി എട്ടിന് നടക്കും. വൈകീട്ട് 7 മണിമുതൽ 10 മണി വരെയാണ് ബാൻ്റ് മേളം അരങ്ങേറും. രാത്രി ഒമ്പതിന് ഫാൻസി വെടിക്കെട്ടും നടക്കുമെന്നും ഭാരവാഹികളായ  ഷെബീർ കാസിം,  മുഹമ്മദ്‌, അബ്ദു  എന്നിവർ അറിയിച്ചു. എല്ലാ വർഷവും മണത്തല നേർച്ചയാഘോഷങ്ങളുടെ സമാപനം കുറിച്ച് നടത്തിവരാറുള്ള ആഘോഷ പരിപാടി ടീംവർണമഴ അംഗത്തിൻ്റെ നിര്യാണത്തെ തുടർന്നാണ് ഈ വർഷം മാറ്റിവെച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments