Friday, September 20, 2024

ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയുടെ തിരഞ്ഞെടുപ്പ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും

ഗുരുവായൂർ: ക്ഷേത്രത്തിൽ ആറുമാസത്തേക്കുള്ള മേൽശാന്തിയുടെ തിരഞ്ഞെടുപ്പ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. ഒക്ടോബർ ഒന്നു മുതൽ ആറുമാസത്തേക്കുള്ള മേൽശാന്തിയുടെ തിരഞ്ഞെടുപ്പ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി അപേക്ഷകരുടെ കൂടിക്കാഴ്ച നടക്കും. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ രാവിലെ ഒമ്പതിന് കൂടിക്കാഴ്ച തുടങ്ങും. യോഗ്യത നേടുന്നവരുടെ പേരുകളിൽനിന്ന് നറുക്കെടുത്ത് മേൽശാന്തിയെ നിശ്ചയിക്കും. ചൊവ്വാഴ്ച നമസ്‌കാര മണ്ഡപത്തിലാണ്‌ നറുക്കെടുപ്പ് നടക്കുക. നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരുന്ന് സെപ്‌റ്റംബർ 30-ന് രാത്രി ചുമതലയേൽക്കും. ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേയ്ക്കുള്ള മേൽശാന്തിയുടെ തിരഞ്ഞെടുപ്പ് കോവിഡ് നിയന്ത്രണം കാരണം നടന്നിരുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments