Saturday, May 23, 2026

പുന്നയൂർക്കുളത്തെ എസ്.ഡി.പി.ഐ പ്രഥമ വാർഡ് മെമ്പർ ബുഷറ സുബൈറിന് സ്വീകരണം നൽകി

പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കി പാപ്പാളി വാർഡിൽ നിന്നും വിജയം നേടിയ എസ്.ഡി.പി.ഐയുടെ പ്രഥമ വാർഡ് മെമ്പർ ബുഷറ സുബൈറിന് സ്വീകരണം നൽകി. എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണയോഗം ദേശീയ സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം നടക്കുന്ന ഫാസിസ്റ്റ് വത്കരണത്തിന് കേരളത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ വി.ഡി സതീശന്റെ നിലപാടുകൾ സഹായകമാകുമെന്ന്  അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ്‌ സക്കറിയ പൂക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌  കെ.വി അബ്ദുൾ നാസർ, ജില്ലാ ജനറൽ സെക്രട്ടറി ടി.എം അക്ബർ, ജില്ലാ ട്രഷറർ യഹിയ മന്ദലാം കുന്ന്, മണ്ഡലം പ്രസിഡന്റ്‌ ഡോ. സക്കീർ എന്നിവർ സംസാരിച്ചു. പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറി ആഷിഫ് മാലിക്കുളം സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫാരിസ് വടക്കൂട്ട് നന്ദിയും പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ജബ്ബാർ അണ്ടത്തോട്, മണ്ഡലം ഓർഗാനിസിംഗ് സെക്രട്ടറി ഷഫീദ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുബൈർ ഐനിക്കൽ, ട്രഷറര്‍ ആഷിൽ പാണക്കാട്ട് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments