ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന സെമിനാർ ശ്രദ്ധേയമായി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. നാരായണീയത്തിലെ സൗന്ദര്യ സങ്കല്പം എന്ന വിഷയത്തിൽ പന്തളം എൻ എസ് എസ് കോളേജ് സംസ്കൃതവിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. ജി ആനന്ദരാജ് ആദ്യ പ്രബന്ധം അവതരിപ്പിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. കെ. യമുന തുടർന്ന് പ്രബന്ധം അവതരിപ്പിച്ചു. ധാതുകാവ്യം ഒരു അവലോകനം എന്നതായിരുന്നു വിഷയം. സെമിനാറിൽ ദേവസ്വം വേദം-സംസ്കാര പ0ന കേന്ദ്രം ഡയറക്ടർ ഡോ. പി നാരായണൻ നമ്പൂതിരി മോഡറേറ്ററായി. സെമിനാറിൽ പങ്കെടുത്തവർക്ക് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സർട്ടിഫിക്കറ്റുകൾ നൽകി. പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദി പറഞ്ഞു.

