Friday, September 20, 2024

ദിവ്യ ടീച്ചർക്ക് മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറിയുടെ സ്നേഹാദരവ്

പുന്നയൂർ: ചാവക്കാട് എം. ആർ എം ഹൈസ്കൂളിൽ പ്ലസ് ടു അധ്യാപികയായി സേവനം അനുഷ്ടിക്കുന്ന ദിവ്യ ടീച്ചർക്ക് അധ്യാപകദിനത്തിൽ വിൻഷെയർ കുടുംബാംഗങ്ങളുടെ സ്നേഹാദരവ്. അകലാട് മുഹുയുദ്ധീൻ പള്ളിക്ക് പടിഞ്ഞാറ് ടീച്ചറുടെ വസതിയിൽ വെച്ച് നടന്ന പരിപാടിയിൽ ലൈബ്രറി പ്രസിഡണ്ട് കെ.എം ഷെർഹബീൽ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി മുസ്താഖ് അലി ലൈബ്രറിയുടെ ഉപഹാരം നൽകി ആദരിച്ചു.

പി.എസ് നൂർ മുഹമ്മദ്‌, ടി.പി പ്രജോഷ്, പി.എ അഷഹർ, പി.എച്ച്‌ സാദിഖ്, ഷിബിൽ ഷുക്കൂർ, ഇസ്ഹാഖ്, പി.എം മുസ്താഖ്, പി.എം ജസീൽ എന്നിവർ പങ്കെടുത്തു. മന്ദലാംകുന്ന് ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ദിവ്യ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ തുടർ പഠനത്തിന് ശേഷം ഗുരുവായൂർ ശ്രീകൃഷ്ണകോളേജ്, നാട്ടിക എസ്.എൻ കോളേജ് എന്നിവിടങ്ങളിലായി ഉപരിപഠനം പൂർത്തിയാക്കി. പൊന്നാനി എം.ഐ ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.എഡ് പരിശീലനം നേടി. എടക്കഴിയൂർ സ്വദേശി നമ്പിടത്ത് സന്തോഷ് കുമാർ ആണ് ഭർത്താവാണ്. സൂര്യതേജ, അമൃതേശ് എന്നിവർ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments