Tuesday, May 26, 2026

എ.ഡി ഷാജു മാസ്റ്ററെ ആദരിച്ച് കെ.എസ്.യു തിരുവെങ്കിടം യൂണിറ്റ്

ഗുരുവായൂർ: അധ്യാപകദിനത്തോടാനുബന്ധിച്ച്  കെ.എസ്.യു തിരുവെങ്കിടം യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവെങ്കിടം എ.എൽ.പി സ്കൂളിലെ പ്രധാന അധ്യാപകൻ എ.ഡി ഷാജു മാസ്റ്ററെ ആദരിച്ചു. ഗുരുവായൂർ   കോൺഗ്രസ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ശശി വാർണ്ണാട്ട് പൊന്നാട അണിയിച്ചു  ഉദ്ഘാടനം നിർവ്വഹിച്ചു. യദുകൃഷ്ണ ഗുരുവായൂർ അധ്യക്ഷത  വഹിച്ചു. കെ.എസ്.യു നേതാക്കളായ വിഷ്ണു തിരുവെങ്കിടം, സ്റ്റാഞ്ചോ സ്റ്റാൻലി, മനീഷ് നീലമന, ജെസ്റ്റോ സ്റ്റാൻലി, ആബേൽ സ്റ്റീഫൻ , വിഷ്ണു വടകൂട്ട് ,  തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments