പാലക്കാട്: മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറയുന്നത് ഘടകവിരുദ്ധമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.
ഒപ്പ് വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ട്. ഇതു സംബന്ധിച്ച് ഫോറൻസിക് പരിശോധന നടത്തട്ടെയെന്നും സന്ദീപ് വാര്യർ ആവർത്തിച്ചു.
ഒൻപതാം തീയതി ഒപ്പിടാൻ പറ്റിയ ആരോഗ്യസ്ഥിതിയിലായിരുന്നില്ല മുഖ്യമന്ത്രി. ഫയൽ പരിശോധിച്ചു എന്നതിൽ അസ്വാഭാവികതയുണ്ട്
ഫയൽ ചോർത്തിയെടുത്തതല്ല , വിവരാവകാശം വഴി എടുത്തതാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
എം.വി ജയരാജൻ എന്ത് കൊണ്ട് പത്രസമ്മേളനം റദ്ദ് ചെയ്തു? മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാൻ സിപിഎം നേതാക്കൾക്ക് ഭയമാണെന്നും സന്ദീപ് വ്യക്തമാക്കി.