Friday, November 8, 2024

കെ.പി.സി.സി നിർദ്ദേശം മറികടന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെതിരെ നിലപാടെടുത്തു; നാല് പേരെ കോൺഗ്രസ് ഐ ഗ്രൂപ്പിൽ നിന്ന് പുറത്താക്കി

ഗുരുവായൂര്‍: കെ.പി.സി.സി നിർദ്ദേശം മറികടന്ന് ചാവക്കാട് റൂറല്‍ ബാങ്ക് പ്രസിഡന്റ് കെ.കെ സെയ്തുമുഹമ്മദിനെതിരെ ഐ ഗ്രൂപ്പ് ജില്ല നേതൃത്വത്തിന്‍റെ അനുമതിയോടെ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ നാല് പേരെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍ രവികുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി ഉദയന്‍, സെക്രട്ടറി കെ.എം ഇബ്രാഹിം, ബാങ്ക് പ്രസിഡണ്ടായിരുന്ന കെ.കെ സെയ്ദ് മുഹമ്മദ്‌ എന്നിവരെയാണ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഡി.സി.സി ഭാരവാഹി എം.വി ഹൈദര്‍ അലിയുടെ വീട്ടിലായിരുന്നു ബ്ലോക്ക് പ്രസിഡന്റ്‌ സി.എ ഗോപപ്രതാപൻ ഗ്രൂപ്പ് യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് വി വേണുഗോപാല്‍, പി.വി ബദറുദ്ധീന്‍, കെ.വി സത്താര്‍, എം.എസ് ശിവദാസ്, എം.ബി സുധീര്‍, നാസര്‍, നിഖില്‍ ജി കൃഷ്ണന്‍, ബീന രവിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments