കടപ്പുറം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എം.എസ്.എഫും അബുദാബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി സീതിസാഹിബ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആസിഫ് വാഫി പ്രാർത്ഥി നടത്തി അബൂദാബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് സെക്രട്ടറി മുനീർ ഈസ അധ്യക്ഷത വഹിച്ചു. ഹരിത സ്റ്റേറ്റ് ജനറൽ കൺവീനർ ടി.പി ഫിദ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റുമാരായ പി.വി ഉമ്മർകുഞ്ഞി പി.കെ അബൂബക്കർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.എച്ച് സൈനുൽ ആബിദ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി.കെ സുബൈർ തങ്ങൾ, ജനറൽ സെക്രട്ടറി പി.എം മുജീബ്, സംസ്ഥാന കൗൺസിലർമാരായ തെക്കരകത്ത് കരീംഹാജി ആർ.കെ ഇസ്മായിൽ, പഞ്ചായത്ത് ട്രഷറർ സൈദ്മുഹമ്മദ് പോക്കാക്കില്ലത്ത്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, നിയോജകമണ്ഡലം പ്രസിഡന്റ് ടി.ആർ ഇബ്രാഹിം, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ അഷ്ക്കർ അലി, ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി, യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറി റിയാസ് പൊന്നാക്കാരൻ, പഞ്ചായത്ത് സെക്രട്ടറി അലി പുളിഞ്ചോട്, പൂക്കോയ തങ്ങൾ ഹോസ്പീസ് ജനറൽ കൺവീനർ പി.കെ ഷാഫി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഹസീന താജുദ്ദീൻ, കടപ്പുറം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.പി മൻസൂറലി ശുഭാജയൻ, പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ മുഹമ്മദ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി അഡ്വ. മുഹമ്മദ് നാസിഫ്, ഹരിത ജില്ലാ വൈസ് ചെയർപേഴ്സൺ ജുവേരിയ ഷംസുദ്ദീൻ, എം.എസ്.എഫ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഷനാഹ് ഷറഫുദ്ദീൻ, കെ.എം.സി.സി ഭാരവാഹിയായ അലി പുത്തൻപുരയിൽ, എം.എസ്.എഫ് നിയോജക മണ്ഡലം ഭാരവാഹി അബ്ദു സുബ്ഹാൻ, എം.എസ്.എഫ് പഞ്ചായത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫായിസ് ഹാജ്യാരകത്ത്, എം.എസ്.എഫ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ ശിഹാബ് അബ്ദുല്ലത്തീഫ്, ജാഫർ ജലാലുദ്ദീൻ, ഹാരിസ് അടിതിരുത്തി, ഇർഫാൻ ആശുപത്രിപ്പടി, സൽമാൻ തൊട്ടാപ്പ്, സെക്രട്ടറിമാരായ ഷാറൂഖ് മാട്ടുമ്മൽ, അസ്മീർ കലാം അഴിമുഖം, അസ്ലം പൂന്തിരുത്തി, നിഹാൽ പുളിഞ്ചോട്, സഹൽ വട്ടേക്കാട് എന്നിവർ സംസാരിച്ചു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സൽമാനുൽ ഫാരിസ് വാഫി സ്വാഗതവും ട്രഷറർ ഹുസൈൻ കറുകമാട് നന്ദിയും പറഞ്ഞു.