ചാവക്കാട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പുതിയറ യുണിറ്റ് സമ്മേളനം സമാപിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ ജോയിന്റ് സെക്രട്ടറി എം.ബി രാജാലക്ഷ്മി ഉദ്ഘാടനം ചെയ്തു. അഡ്വ:ഹസീന അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി പ്രസന്ന രണദിവെ, യൂണിറ്റ് സെക്രട്ടറി ഭൈമി സുനിലൻ, റമീജ ഹംസ, ഷക്കീല ശംസുദ്ധീൻ, നിവേദിത രമേശ് എന്നിവർ നേതൃത്വം നൽകി.