തൃശൂർ: അയ്യന്തോൾ മേഖലയിൽ സിപിഎം പ്രവർത്തകർ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണന്ന് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി എ.പ്രസാദ് പറഞ്ഞു. ഒളരിക്കരയിലും ചേറ്റുപുഴയിലും കോൺഗ്രസ്സ് കൊടിമരവും ബോർഡുകളും നശിപ്പിച്ച് സമാധാന അന്തരീക്ഷം തകർത്ത് കലാപഭൂമിയാക്കാനാണ് സിപിഎം ശ്രമം, ഒളരിക്കരയിൽ പോലീസ് കാവലിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ്സ് കൊടിമരം നശിപ്പിച്ചതെന്നും എ.പ്രസാദ് പറഞ്ഞു.
പോലീസ് സിപിഎം അക്രമത്തിന് കൂട്ടുനിൽക്കുന്നത് അവസാനിപ്പിക്കണമെന്നും ക്രമസമാധാനം തകർക്കാൻ പോലീസ് തന്നെ ശ്രമിക്കുന്നത് പോലീസ് സേനക്ക് അപമാനമാണന്നും എ.പ്രസാദ് പറഞ്ഞു.