ഒരുമനയൂർ: ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശ നരഹത്യയിലും ഇറാന് നേരെയുണ്ടായ കടന്നാക്രമണത്തിലും കേരള പ്രവാസി സംഘം ഒരുമനയൂർ മേഖല സമ്മേളനം ശക്തമായി അപലപിച്ചു. പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ ബഷീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.എം യഹിയ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മേഖലയിലെ ആദ്യകാല പ്രവാസികളെയും ആദരിച്ചു. കേരള മേഖല ട്രഷറർ ടി.വി.കെ ബക്കർ പതാക ഉയർത്തി. മേഖല സെക്രട്ടറി അബ്ദുൾ റഷീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ഭാവാഹികളായി പ്രസിഡന്റ് – പി.എം യഹിയ, സെക്രട്ടറി – അബ്ദുൾ റഷീദ്, ട്രഷറർ – പി.പി.അബൂബക്കർ എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര, പ്രസിഡന്റ് അബ്ദുൾ റസാഖ്, ജില്ല എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ, സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം കെ.എ ഉണ്ണികൃഷ്ണൻ, ഒരുമനയൂർ ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ്, ലോക്കൽ കമ്മിറ്റി അംഗം കെ.വി രവീന്ദ്രൻ, വാർഡ് മെമ്പർ ഫിലോമിന ടീച്ചർ, മേഖല ജോയിന്റ് സെക്രട്ടറി അന്നാസ് വർഗീസ് തുടങ്ങിയർ സംസാരിച്ചു.
