ചാവക്കാട്: ജോയിൻ്റ് കൗൺസിൽ ചാവക്കാട് മേഖല പ്രവർത്തക കൺവെൻഷനും യാത്രയയപ്പ് സമ്മേളവും സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ പ്രജിത ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.സി അജീഷ് കുമാർ അധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച മേഖല കമ്മറ്റിയംഗം കെ പ്രകാശൻ, പി.എസ് സജിത്ത് എന്നിവർക്ക് യാത്രയയപ്പ് നൽകി. മേഖല സെക്രട്ടറി കെ.എച്ച് നൗഷാദ് സ്വാഗതവും മേഖല ട്രഷറർ വി.എ നന്ദകുമാർ നന്ദിയും പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് എം.കെ ഷാജി, ജില്ലാ കമ്മിറ്റിയംഗം ടി.കെ അനിൽകുമാർ, കൗൺസിൽ അംഗം കെ.എം രമേഷ്, എന്നിവർ സംസാരിച്ചു. പി.എസ് വിജു, നിജി, ടി.എം അഭിലാഷ്, സി.ആർ രാഗി എന്നിവർ നേതൃത്വം നൽകി.