ചാവക്കാട്: ചാവക്കാട് നഗരസഭ 30-ാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. തിരുവത്ര പുതിയറയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ എം.ഡി ഡോ. ഷൗജാദ് മുഖ്യാതിഥിയായി. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ശരത് സോമൻ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. ഭൈമി സുനിലൻ, റമീജ ഹംസ, വി.എ നവാസ് എന്നിവർ നേതൃത്വം നൽകി. സി.കെ രമേഷ് സ്വാഗതവും കെ.എം ബിനോഫ് നന്ദിയും പറഞ്ഞു.


