Saturday, June 21, 2025

കടൽ ശാന്തമാവാനും മൽസ്യ സമൃദ്ധിക്കും വേണ്ടി എടക്കഴിയൂർ ബീച്ചിൽ കൂട്ട പ്രാർത്ഥന

ചാവക്കാട്: കടൽ ശാന്തമാവാനും മൽസ്യ സമൃദ്ധിക്കും വേണ്ടി എടക്കഴിയൂർ ബീച്ചിൽ കൂട്ട പ്രാർത്ഥന. എടക്കഴിയൂർ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂട്ടപ്രാർത്ഥന നടത്തിയത്. സയ്യിദ് ഹസ്സൻ ആറ്റമോൻ തങ്ങൾ വെളിയംങ്കോട് നേതൃത്വം നൽകി. മഹല്ല് ഖത്തീബ് മുഹമ്മദ് ദാരിമി, മഹല്ല് മുദരീസ് താജുദ്ധീൻ അഹ്സനി, അബൂബക്കർ സിദ്ധീഖ് സഖാഫി, മഹല്ല് ഭാരവാഹികളായ ആർ.വി മോമുട്ടി ഹാജി, കെ.വി മെയ്തുട്ടി ഹാജി, അസീസ് പുളിങ്കുന്നത്ത്, കുഞ്ഞി മുഹമ്മദ്, മുജീബ് പുളിങ്കുന്നത്ത്, നാസർ കല്ലിങ്ങൽ, അബ്ദുറഹ്മാൻ എൻ.കെ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments