ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ നൈപുണ്യ തൊഴിൽദായക വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ആകർഷകമായ തൊഴിൽ അവസരങ്ങളിലേക്ക് “ഗൾഫ് തൊഴിൽമേള” ക്യാമ്പയിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ തല പോസ്റ്റർ പ്രചാരണം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.എം ഷഫീർ, ശൈലജസുതൻ, ബിന്ദു അജിത് കുമാർ, സൂപ്രണ്ട് നൗഷാദ്, എൻ.യു.എൽ.എം കോഡിനേറ്റർ ദീപ, കമ്മ്യൂണിറ്റി അംബാസിഡർമാരായ ഷാഹിന ഷെരീഫ്, ദിവ്യ ബിനീഷ്, ഡി.ആർ.പി ശ്യാം കുമാർ, പ്രതാപ് കേശവൻ, വ്യവസായ വകുപ്പ് ഇന്റേൺ എന്നിവർ പങ്കെടുത്തു.
പ്ലംബർ,ഇലക്ട്രീഷ്യൻ, വെൽഡർ,ഫിറ്റർ, കാർപെൻഡർ, സ്റ്റീൽ ഫിക്സർ,ഡ്രൈവർ, ഫോർമാൻ,കൺസൾട്ടന്റ്, എൻജിനീയർ തുടങ്ങി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. അംഗീകൃത തൊഴിൽ ദായകരാണ് മേളയിൽ പങ്കെടുക്കുന്നത്.