Saturday, July 12, 2025

തിരുവത്രയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

ചാവക്കാട്: എൽ.ഡി.എഫ് തിരുവത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പുറം സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര കുമാർ യു.പി സ്കൂൾ പരിസരത്ത് സമാപിച്ചു.  പൊതുയോഗം സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് എ.എം  സതീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്, അഡ്വ. എ.വി മുഹമ്മദ് അൻവർ, ടി.എം ഹനീഫ, പ്രസന്ന രണദിവേ, പി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ.ആർ ആനന്ദൻ, ടി.എം ദിലീപ്, എം.എ ബഷീർ, പി.പി രണദീവേ, കുന്നത്ത് ഷാഹു, രമേശ് കോട്ടപ്പുറം, ജയരാജ്, ലോഹിതാക്ഷൻ എന്നവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments