ചാവക്കാട്: പോലീസ് നിർദേശം മറി കടന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും കടൽ കാണാനെത്തിയവർക്കെതിരെ
ഇന്നും ചാവക്കാട് പോലീസ് കേസെടുത്തു. 13 കേസുകളിലായി 18 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സന്ദർശകരെ തടയാൻ കടൽ തീരത്തേക്കുള്ള വഴിയും പോലീസ് അടച്ചിട്ടുണ്ട്. ചാവക്കാട് ഇൻസ്പെക്ടർ എസ് എച്ച് ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. എന്നാൽ തൊഴിലാളികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.