ചാവക്കാട്: ബ്ലാങ്ങാട് കാട്ടിൽ മുഹമ്മദൻസ് ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വഴിയോരങ്ങളിൽ കഴിയുന്നവർക്ക് തിരുവോണദിനത്തിൽ സദ്യ വിളമ്പി. ഗുരുവായൂർ, ചാവക്കാട്, കുന്നംകുളം മേഖലയിലെ 135ഓളം വഴിയോര അഭയാർത്ഥികൾക്കാണ് പ്രവർത്തകർ സദ്യ നൽകിയത്. ക്ലബ്ബ് പ്രസിഡൻ്റ് പി.വി റിയാസ് ഉദ്ഘാടനം നിർവഹിച്ചു. പ്രവർത്തകരായ ഹുസൈൻ, സാദിഖ്, അഫ്നാൻ, റാസിഖ്, റിയാസ് ഹമീദ്, അൻസാർ, ഷബീർ, സലാഹു, റിച്ചു, ഫാരിസ് എന്നിവർ നേതൃത്വം നൽകി.