Sunday, February 16, 2025

നമ്മൾ ചാരിറ്റി ട്രസ്റ്റ് ഒന്നാം വാർഷികാഘോഷം: ഫ്ലക്സ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

കടപ്പുറം: നമ്മൾ ചാരിറ്റി ട്രസ്റ്റ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയുടെ പ്രചരണാർത്ഥം സ്ഥാപിച്ച ഫ്ലക്സ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. കടപ്പുറം പുതിയങ്ങാടിയിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ഇന്നലെ രാത്രി കരിഓയിൽ ഒഴിച്ച് നശിപ്പിച്ചത്. നമ്മൾ ചാരിറ്റി ട്രസ്റ്റ് ഒന്നാം വാർഷികത്തിന് ഭാഗമായി സെപ്തംബർ 18ന് പത്താം വാർഡിൽ 201 അമ്മമാർക്ക് ധനസഹായം നൽകുന്നതിന്റെ ഭാഗമായാണ് ബോർഡ് സ്ഥാപിച്ചിരുന്നത്. ഫ്ലക്സ് നശിപ്പിച്ച വരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ് പ്രസിഡന്റ് എ.എച്ച് അബ്ദുൽ മനാഫ് ചാവക്കാട് പോലീസിൽ പരാതി നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments