ചാവക്കാട്: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, നഗരസഭ കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, ക്ലീൻ സിറ്റി മാനേജർ ബി ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് – 1 എം ഷമീർ സംസാരിച്ചു. ഐ.ആർ.ടി.സി ഉദ്യോഗസ്ഥൻ പ്രമോദ് മാലിന്യ സംസ്കരണ ഉപാധികളെക്കുറിച്ച് ബോധവൽക്കരണ ക്ലാസെടുത്തു. ജനകീയ സൂത്രണ പദ്ധതി പ്രകാരം 3,08,660 രൂപ ചെലവഴിച്ചാണ് നഗരസഭ ഈ സുപ്രധാന പദ്ധതി നടപ്പിലാക്കിയത്. മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകുന്ന ഈ ചുവടുവയ്പ്പ് നഗരത്തിലെ ശുചിത്വം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.