Friday, September 20, 2024

ചാവക്കാട് കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാർക്ക് മാസ്‌ക്കും ഗ്ലൗസും സാനിറ്റൈസറും നൽകി

ചാവക്കാട്: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് കെ.എസ്.ഇ.ബി ഓഫീസിലെ 65ഓളം ജീവനക്കാർക്ക് ഖത്തറിലെ സിയ റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പ് മാസ്‌കും ഗ്ലൗസും സാനിറ്റൈസറും സാനിറ്റൈസർ മെഷിനും സൗജന്യമായി നൽകി. സിയ ഗ്രൂപ്പ് എം.ഡി റമീസ് കമാൽ ഗുരുവായൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയർ അനിൽ സി ജേക്കബിന് വസ്തുക്കൾ കൈമാറി. നിഷാദ് കാവതിയാട്ട്, ഷിജു അമൃത എന്നിവർ നേതൃത്വം നൽകി. ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ സബ് എഞ്ചിനിയർമാർ, ഓവർസിയർമാർ, ലൈൻമാൻമാർ, ഓഫീസ് സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments