Friday, September 20, 2024

നായരങ്ങാടി യൂത്ത് ഫോഴ്സ് ക്ലബ്ബ് വാർഷികത്തോടനുബന്ധിച്ച് എജ്യൂകിറ്റ് വിതരണം ചെയ്തു

വടക്കേക്കാട്: നായരങ്ങാടി യൂത്ത് ഫോഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ  ഭാഗമായി
എജ്യൂകിറ്റിന്റെ വിതരണോദ്ഘാടനം കെ.വി അബ്ദുൽഖാദർ എം.എൽ.എ  നിർവഹിച്ചു. വടക്കേകാട് എസ്.എച്ച്.ഒ എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. നിവേദിത, വടക്കേകാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നബീൽ എൻ.എം.കെ എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട്‌ അവാദ് ഥാഖിബ് സ്വാഗതം പറഞ്ഞു. ട്രഷറർ സുഖിൽ കാട്ടിശ്ശേരി ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. തുടർന്ന് സെന്റ് ഫ്രാൻസിസ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ ടി.കെ സോണിക്ക് കിറ്റ് കൈമാറി എം.എൽ.എ  ഉദ്ഘാടനം നിർവഹിച്ചു. 10 ഓളം സ്കൂളുകളിൽ നിന്ന് 306 ഓളം വിദ്യാർഥികൾക്ക് കിറ്റുകൾ നൽകി. ക്ലബ് സെക്രട്ടറി റെന്നി ജോർജ്  നന്ദി പറഞ്ഞു.  ക്ലബ്‌ മെമ്പർമാരായ വദൂത്,അഖിൽ,നസീഫ്,വിനു,
സുഹൈൽ,ജസീൽ,ദിൽഷാദ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments