Tuesday, February 25, 2025

പുന്നയൂർക്കുളം കെട്ടുങ്ങൽ തങ്ങൾപ്പടി തീരദേശ റോഡ് ഉദ്ഘാടനം ചെയ്തു

പുന്നയൂർക്കുളം: കെട്ടുങ്ങൽ തങ്ങൾപ്പടി തീരദേശ റോഡ് ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. 71.80 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നിർമാണം പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഇ.കെ.  നിഷാർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പ്രേമ സിദ്ധാർത്ഥൻ, ബിന്ദു ടീച്ചർ, വാർഡ് മെമ്പർമാരായ ശോഭ പ്രേമൻ, ബുഷറ നൗഷാദ്, പി.എസ് അലി, സജിത ജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ, നാട്ടുകാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments