ഒരുമനയൂർ: ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഐക്യദാർഢ്യം സദസ്സും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഹംസ കാട്ടത്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത് മെമ്പർമാരായ നസീർ മൂപ്പിൽ, ആരിഫ ജുഫൈർ, ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ലീന സജീവൻ, ജ്യോതി ബാബു രാജ്, അൻവർ അറക്കൽ, വി.ടി.ആർ റഷീദ്, ഹിഷാം കപ്പൽ, ഇ.പി കുര്യാക്കോസ്, വി.എ മോഹനൻ, ഇ.വി ജോൺസൺ, കെ.സി പ്രസാദ് എന്നിവർ നേതൃത്വം നൽകി.