ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മകരഭരണി ആഘോഷിച്ചു. രാവിലെ നിർമ്മാല്യ ദർശനവും അനുബന്ധ ചടങ്ങുകളും നടന്നു. വൈകീട്ട് വിവിധ കമ്മറ്റികളുടെ കലാരൂപങ്ങളും വാദ്യ മേളങ്ങളും ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ദീപാരാധനയ്ക്ക് ശേഷം ചരിത്രപ്രസിദ്ധമായ പള്ളിവാൾ എഴുന്നള്ളിപ്പ് ഉണ്ടായി. ക്ഷേത്രഭരണസമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി, സെക്രട്ടറി എ.ആര്‍ ജയന്‍, കെ.എം ഷാജി, കെ.ബി പ്രേമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.