Friday, January 24, 2025

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ ക്ലബ് യൂണിറ്റിന് തുടക്കം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ ക്ലബ് യൂണിറ്റിന് തുടക്കം. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ക്യാപ്റ്റൻ രാജേഷ് മാധവൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.ഡി.എൽ.ഐ.സി,  എൻ.എൽ.ഐ.എസ്.ടി എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും “അക്കാദമിക് എഴുത്തിനും അധ്യാപനത്തിനും എ.ഐയുടെ ഉപയോഗം” എന്ന വിഷയത്തിൽ ശിൽപശാലയും നടന്നു. ബോധവത്കരണ സെഷനുകൾക്ക് ഡോ. പ്രശാന്ത് എം (കാലിക്കറ്റ് യൂണിവേഴ്സിറ്റി),  മിഥുൻ രാജ് കെ (സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻ്റർ, കാലിക്കറ്റ്) എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments