പുന്നയൂർക്കുളം: മന്ദലാംകുന്ന് വെട്ടിപ്പുഴ പള്ളിക്ക് മുന്നിൽ കാറും സൈക്കിളും കൂട്ടിയിടിച്ച് അപകടം. മൂന്നു പേർക്ക് പരിക്ക്. പരിക്കേറ്റ എടക്കര സ്വദേശി കുന്നത്ത് വീട്ടിൽ കോതയെ അകലാട് നബവി ആംബുലൻസ് പ്രവർത്തകരും കോട്ടയം സ്വദേശികളായ മുളമുട്ടിൽ ആഷിക്, കാക്കാട്ട് വീട്ടിൽ അജയ് എന്നിവരെ മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.