Friday, September 20, 2024

ഫോട്ടോഗ്രാഫി രംഗത്ത് 50 വർഷം പിന്നിട്ട സുരേന്ദ്രനെ കോൺഗ്രസ് ആദരിച്ചു

ഗുരുവായൂർ: ഫോട്ടോഗ്രാഫി ദിനത്തിൽ ഗുരുവായൂർ ദേവസ്വത്തിൻ്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറും ഫോട്ടോഗ്രാഫി രംഗത്ത് 50 വർഷം പിന്നിട്ട സരിതാ സ്റ്റുഡിയോ ഉടമയുമായ സുരേന്ദ്രനെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. പൊന്നാട അണിയിക്കുകയും കമനീയമായ കഥകളി രൂപത്തിൻ്റെ ഫോട്ടോയും നൽകി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമാരായ ശശിവാറണാട്, ഒ.കെ.ആർ മണികണ്ഠൻ, കെ.പി ഉദയൻ, പി.ഐ ലാസർ, മണ്ഡലം പ്രസിഡൻ്റ് ബാലൻ വാറണാട് എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments