Tuesday, February 11, 2025

ചങ്ങരംകുളം സ്വദേശിയെ അജ്മാനില്‍ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അജ്മാൻ: ചങ്ങരംകുളം സ്വദേശിയായ യുവാവിനെ അജ്മാനില്‍ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാന്തടം ഇടവഴിക്കല്‍ വിദ്യാധരന്റെ മകന്‍ അനീഷ്(39) നേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് തിരിച്ച് താമസ സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേ ഷണത്തിലാണ് അനീഷിനെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. ഇരുപത് വര്‍ഷത്തോളമായി യു.എ.ഇ യില്‍ ജോലി ചെയ്ത് വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
മാതാവ്: അനന്ദവല്ലി.
ഭാര്യ:അനീഷ.
മക്കള്‍: വൈഖ,ദുര്‍ഗ്ഗ.
സഹോദരങ്ങള്‍: വികാസ്,അരുണ്‍

RELATED ARTICLES
- Advertisment -

Most Popular

Recent Comments