Monday, May 25, 2026

സ്‌കിൽ ഗ്രൂപ്പ്‌ അണ്ടത്തോട് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: സ്‌കിൽ ഗ്രൂപ്പ്‌ അണ്ടത്തോടിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ ഇസ്മായിൽ തെങ്ങിൽ ദേശീയ പതാക ഉയർത്തി. ക്ലബ്ബ് രക്ഷാധികാരി അബ്ദുൽസമദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ക്ലബ്ബ് പ്രസിഡന്റ്‌ ജാസിം, സി.എം. ഗഫൂർ, കെബീർ ചാലിൽ, ഫിറോസ്, റാഷിമോൻ, നൗഷാദ്, അസ്‌ലം തെങ്ങിൽ, ഷാഹിർ, നസീർ, ഉമ്മർ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments