പാവറട്ടി: കുണ്ടുകടവ് റോഡിൽ അൽഷാഫി കോംപ്ലക്സ് ബിൽഡിങ്ങിലുള്ള ഗ്ലാമർ സലൂൺ ബാർബർഷോപ്പ് കുത്തിത്തുറന്ന് മോഷണം. 20,000 രൂപ നഷ്ടപ്പെട്ടു. രാവിലെ ഏഴോടെ സമീപത്തെ വ്യാപാരികളാണ് കടയുടെ പൂട്ടുപൊളിച്ച് ഗ്ലാസ് തകർത്തനിലയിൽ കണ്ടത്. ഉടനെ കട നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി നയിമിനെ വിവരമറിയിക്കുകയായിരുന്നു. കടയിൽ ജോലി ചെയ്യുന്ന മറ്റൊരു തൊഴിലാളിക്ക് ശമ്പളം നൽകാനും കടയുടെ വാടക നൽകാനുമായി സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് ഉള്ളിലെ ഗ്ലാസ് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയിട്ടുള്ളത്. കടയുടെ ഉള്ളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

