ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സ്മാരകപുരസ്കാരം (ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണപ്പതക്കവും 50,001 രൂപയും പ്രശസ്തിപത്രവും) മുതിർന്ന വയലിൻ കലാകാരി എ. കന്യാകുമാരിക്ക്. ആറുപതിറ്റാണ്ടായി വയലിൻവാദനരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണു പുരസ്കാരം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്ന 26-നു പുരസ്കാരം നൽകുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ അറിയിച്ചു.