Monday, August 24, 2026

പുന്നയൂർക്കുളം പഞ്ചായത്ത് അണ്ടത്തോട് ബീച്ചിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിതമായി

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അണ്ടത്തോട് ബീച്ചിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിതമായി. ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നിർവ്വഹിച്ചു. വാർഡ് മെമ്പർ പി.എസ് അലി സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭ പ്രേമൻ, ബുഷറ നൗഷാദ് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments