തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. നടി അപർണ ബാലമുരളി മ്യാതിഥിയായിരുന്നു. തുടർന്ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതവും ഏഴിന് മധു ശക്തിധര പണിക്കരുടെ ഭക്തിഗാനമേളയും അരങ്ങേറി. തളിക്കുളം പൂർവരംഗയുടെ നൃത്താഞ്ജലിയും ഉണ്ടായി.