Sunday, May 24, 2026

സി.പി.എം കടപ്പുറം ലോക്കൽ  സമ്മേളനം;  കോളനി ബ്രാഞ്ച് പെനാൽറ്റി ഷൂട്ട് ഔട്ട്‌ മത്സരം സംഘടിപ്പിച്ചു

കടപ്പുറം: സി.പി.എം കടപ്പുറം ലോക്കൽ  സമ്മേളനത്തിന്റെ ഭാഗമായി സി.പി.എം  കോളനി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ട്‌ മത്സരം സംഘടിപ്പിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.വി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി.എച്ച് റഫീക്ക് അധ്യക്ഷത വഹിച്ചു. പെനാൽട്ടി ഷൂട്ട് ഔട്ട്‌ മത്സരത്തിൽ ജേതാക്കളായ വിന്നേഴ്സ് വിസാർഡ് തൊട്ടാപ്പ്, പുളിഞ്ചോട് റണ്ണേഴ്സ് സിനു എഫ്.സി എന്നീ ടീമുകൾക്ക് കടപ്പുറം പഞ്ചായത്ത്‌ മെമ്പമാരായ പ്രസന്ന ചന്ദ്രൻ, പി.എ മുഹമ്മദ്‌, റാഹില വഹാബ് എന്നിവർ ട്രോഫികൾ നൽകി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എസ്‌ പ്രകാശൻ എൻ.എം ലത്തീഫ്, പി.എച്ച് മെഹ്‌റൂഫ്, സംഘാടകരായ സൈനുദ്ദീൻ, പി.ബി ഷാബിർ, നിസാമുദ്ധീൻ, മനോജ്‌,  താജുദ്ധീൻ, പ്രവർത്തകർ, ഫുട്ബോൾ പ്രേമികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments