ചാവക്കാട്: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയിലെ 123-ാം നമ്പർ അംഗനവാടി എടപ്പുള്ളി നഗർ പാലയൂരിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ ശ്രീമതി ബുഷറ ലത്തീഫ് സംസാരിച്ചു. 11-ാം വാർഡ് കൗൺസിലർ ശ്രീ അക്ബർ കോനോത്ത് സ്വാഗതം പറഞ്ഞു. ആയുർവേദ മെഡിക്കൽ ക്യാമ്പിന് നഗരസഭ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഷബ്ന കൃഷ്ണൻ നേതൃത്വം നൽകി. പട്ടികജാതി വികസന വകുപ്പ് ലീഗൽ അഡ്വൈസർ അഡ്വ. സി ഉത്തര നിയമ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.