കൊടുങ്ങല്ലൂർ: ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ദേശീയ പാത 66 നിർമ്മാണത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജ്ജിൻ്റെ മകൻ നിഖിലാ(24)ണ് മരിച്ചത്. ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. അപകട സാധ്യതയറിയാതെ ഇതുവഴി സഞ്ചരിച്ച ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.