വാടാനപ്പള്ളി: ശക്തമായ കാറ്റിൽ വാടാനപ്പള്ളിയിൽ ദേശീയപാതയിലേക്ക് വൻമരം കടപുഴ വീണു. വാഹന യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാടാനപ്പള്ളി ജവഹർ തിയറ്ററിന് തെക്ക് ഭാഗത്ത് ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ബൈക്കുകളും ഓട്ടോറിക്ഷയും കാറും കടന്നുപോയി തൊട്ടു പിന്നാലെയായിരുനന്നു വൻ ശബ്ദത്തോടെ മരം കടപുഴകിയത്. നാട്ടുകൾ ഇടപെട്ട് മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.