Saturday, April 11, 2026

കടപ്പുറം ജി.വി.എച്ച്.എസ് സ്ക്കൂളിൽ മാതൃകാ ഹൈ ടെക് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

കടപ്പുറം: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ മാതൃകാ ഹൈ ടെക് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് പി.വി ഉമ്മർ കുഞ്ഞി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ.എസ് മുഹമ്മദ് മോൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഷൈല മുഹമ്മദ്, ഇബ്രാഹിം പുളിക്കൽ, പ്രിൻസിപ്പാൾ ജസ്സിടീച്ചർ, ഹെഡ്മിസ്ട്രസ്സ് ഷെർളി ടീച്ചർ, മുബാറക് മാസ്റ്റർ, സുഭാഷ് മാസ്റ്റർ, അജിത് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്തിൻ്റെ 2019-20 വർഷത്തെ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് മാതൃകാ ക്ലാസ്സ് റൂമുകളുടെ പണികൾ പൂർത്തീകരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments