Friday, November 22, 2024

പ്രീജാകുമാരി ഗുരുവായൂർ ദേവസ്വം താൽക്കാലിക അഡ്മിനിസ്ട്രേറ്റർ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി തൃശൂർ ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കലക്ടർ പ്രീജാകുമാരി ഇന്ന് താൽക്കാലികമായി ചുമതലയേറ്റു. രണ്ടു വർഷമായി അഡ്മിനിസ്ട്രേറ്റ് റായിരുന്ന എസ്.വി ശിശിറിന്റെ ഡെപ്യൂട്ടേഷൻ കാലാവധി സമാപിച്ചതിനെ തുടര്‍ന്നാണ് പ്രീജാകുമാരി ചുമതലയേറ്റത്. പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയാവാത്ത സാഹചര്യത്തിലാണ് ദേവസ്വം ആക്ട് അനുസരിച്ച് ചുമതല ഡപ്യൂട്ടി കലക്ടർക്ക് കൈമാറുന്നത്. പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ സർക്കാർ വിവിധ വകുപ്പുകളിലെ ഡപ്യൂട്ടി കലക്ടർ റാങ്കിൽ കുറയാത്തവർക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷകരിൽ നിന്ന് 3 പേടെ പാനൽ സർക്കാർ ദേവസ്വം ഭരണ സമിതിക്ക് നൽകും. സമിതി തിരഞ്ഞെടുക്കുന്ന വ്യക്തിയെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നതാണ് നടപടി ക്രമങ്ങൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments