Saturday, November 23, 2024

ഗുരുവായൂരിൽ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടേതുൾപ്പെടെ രണ്ടു സ്ത്രീകളുടെ സ്വർണ മാലകൾ കവർന്നു

ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടേതുൾപ്പെടെ രണ്ടു സ്ത്രീകളുടെ സ്വർണ മാലകൾ കവർന്നു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ കൊല്ലം ഓച്ചിറ ചക്കനാല്‍ വില്ലേജില്‍ ചൈതന്യ വീട്ടില്‍ രത്‌നമ്മ(63) യുടെ മൂന്നര പവന്റെ മാലയും തിരുവെങ്കിടം ഫ്രണ്ട്‌സ് റോഡില്‍ കൈപ്പട ഉഷയുടെ (44) രണ്ടു പവന്‍ മാലയുടെ ഒരു ഭാഗവുമാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനും അഞ്ചരക്കും ഇടയിലാണ് രണ്ട് മോഷണങ്ങളും നടന്നത്. ഇരു കവര്‍ച്ചകൾക്കു പിന്നിലും ഒരാള്‍ തന്നെയാണെന്നാണ് കരുതുന്നത്. ഗുരുവായൂർ ടെമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments