Friday, November 22, 2024

സി.പി.എം മണത്തല വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൃഷിക്ക് തുടക്കമായി

ചാവക്കാട്: ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി ചാവക്കാട്  സി.പി.എം മണത്തല വെസ്റ്റ് ബ്രാഞ്ചിന്റെ  നേതൃത്വത്തിൽ 50സെന്റ് സ്ഥലത്ത് കൃഷി ആരംഭിച്ചു. കൊള്ളി, മഞ്ഞൾ, കൂർക്ക, പയർ, വെണ്ട, മുളക്, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്.
പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചാവക്കാട്  വെസ്റ്റ് മേഖല സെക്രട്ടറി എം.ആർ  രാധകൃഷ്ണൻ നിർവഹിച്ചു. എ.സി ആനന്ദൻ, വാർഡ് കൗൺസിലർ നസീം അബു, ബ്രാഞ്ച് സെക്രട്ടറി  പി.വി സലിം,  ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖല അംഗം ഷെഹീൻഷാ, അനിൽകുമാർ, രജനി, ഷംസിയ, അഖിൽ, മനാഫ്, ബിജു, ജനാർദ്ദനൻ, ഫത്താഹ്, ബീരാൻ, ആര്യ, വേലൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments