Monday, February 23, 2026

വടക്കേകാട് നാലാംകല്ലിൽ സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

വടക്കേകാട്: നാലാംകല്ല് എം ആൻ്റ് ടി  ഓഡിറ്റോറിയത്തിന് സമീപം സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികൻ അഞ്ഞൂർ ഉള്ളിശേരി സ്വദേശി പണിക്കവീട്ടിൽ റെയ്ഹാൻ(15), സൈക്കിൾ യാത്രികൻ വടക്കേകാട് മണികണ്ഠേശ്വരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി ഗണേശൻ(67)എന്നിവർക്കാണ് പരിക്കേറ്റത്.  ഇന്ന് വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടു പേരെയും  വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments