Thursday, July 30, 2026

ബാലസംഘം പുന്നയൂർക്കുളം ഈസ്റ്റ് വില്ലേജ് സമ്മേളനം സമാപിച്ചു

പുന്നയൂർക്കുളം: ബാലസംഘം പുന്നയൂർക്കുളം ഈസ്റ്റ് വില്ലേജ് സമ്മേളനം സമാപിച്ചു. ബാലസംഘം തൃശ്ശൂർ ജില്ലാ ജോയിൻ്റ് കോർഡിനേറ്റർ കെ.വി ബാബു ഉദ്ഘാടനം ചെയ്തു. ബാലസംഘം പുന്നയൂർക്കുളം ഈസ്റ്റ് മേഖലാ പ്രസിഡണ്ട് ഹാദിയ അധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ രാജൻമാസ്റ്റർ സ്വാഗതം പറഞ്ഞു. എൻ.കെ അക്ബർ എം.എൽ.എ, പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാസ്മീൻ ഷെഹീർ, മേഖലാ കോർഡിനേറ്റർ ഫസീജ, ഏരിയാ കൺവീനർ ഷംസു, വി.പി ലത്തീഫ്, വി അപ്പു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പാർവ്വതി (സെക്രട്ടറി), ഹാദിയ (പ്രസിഡണ്ട്), രാജൻ മാസ്റ്റർ (കൺവീനർ), ഫസീജ (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments