Sunday, February 22, 2026

കടപ്പുറം പഞ്ചായത്തിൽ സി.പി.എം, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ മുസ്ലിം ലീഗിൽ ചേർന്നു

കടപ്പുറം: സി.പി.എം നേതാവും കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന രവീന്ദ്രൻ്റെ മകളും കഴിഞ്ഞ പഞ്ചായത്ത് 16-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന രജിത രവീന്ദ്രനും സി.പിഎം തൊട്ടാപ്പ് ബ്രാഞ്ച് മുൻ സെക്രട്ടറി വി.കെ അലിയും മുസ്‌ലിം ലീഗിൽ ചേർന്നു. നിലവിൽ കടപ്പുറം പഞ്ചായത്ത് സി.ഡി.എസ് മെമ്പറും, ജനാധിപത്യ മഹിളാ അസോസിയേഷൻ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റുമാണ് രജിത. അഞ്ചങ്ങാടി ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എച്ച്.  റഷീദ് ഇരുവരെയും ഷാൾ അണിയിച്ചു സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments