വാടാനപ്പള്ളി: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാഞ്ഞാണി പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണു മകൻ വിഷ്ണു (27)ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ ആദർശി (20)നെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.30 യോടെ കാഞ്ഞാണി പുത്തൻകുളത്ത് വെച്ചാണ് അപകടം. അമ്മ: ബിന്ദു. സഹോദരി: നവ്യ.